കൊച്ചി: വായിലെ കാന്‍സര്‍ പ്രാരംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്തി രോഗികളെ വേഗത്തില്‍ വിദഗ്ധ ചികിത്സയിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാനതല പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് (ഐഡിഎ).
ഡെന്റല്‍ വിദഗ്ധര്‍, കാന്‍സര്‍ ചികിത്സാരംഗത്തെ പ്രമുഖ ഡോക്ടര്‍മാര്‍, ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവരുടെ കൂട്ടായ്മയിലാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ 6500 ഡെന്റല്‍ ക്ലിനിക്കുകളെ പദ്ധതിയുടെ ഭാഗമായി ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്ററുകളാക്കി വികസിപ്പിക്കും. സംശയാസ്പദമായ മുറിവുകളോ വ്യതിയാനങ്ങളോ നേരത്തേ തിരിച്ചറിയാനുള്ള പ്രായോഗിക കേന്ദ്രങ്ങളായി ക്ലിനിക്കുകള്‍ മാറും.
ക്യാന്വിന് എന്നപേരില്‍ ആവിഷ്കരിച്ച പദ്ധതി വിപിഎസ് ലേക്ഷോര് ആശുപത്രി, ചിറ്റിലപ്പള്ളി ഫൗണ്ടേഷന് എന്നിവയുടെ പിന്തുണയോടെയാണു നടപ്പിലാക്കുന്നത്. ചികിത്സാച്ചെലവ് വഹിക്കാന്‍ കഴിയാത്ത രോഗികള്‍ക്ക് സാമ്പത്തികം ലഭ്യമാക്കും.
പദ്ധതി പ്രഖ്യാപന ചടങ്ങില്‍ ഐഡിഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഈപ്പന് തോമസ്, വിപിഎസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള, ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി വിഭാഗം മേധാവി ഡോ. മോനി ഏബ്രഹാം, കണ്‍സള്‍ട്ടന്റ് ഡോ. അശ്വിന് മുള്ളത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.